. നീറ്റ് പിജി ഫലം പ്രഖ്യാപിച്ചു .ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ ആയ natboard.edu.in,nbe.edu.in എന്നിവയിൽ ഫലം പരിശോധിക്കാവുന്നതാണ്. 2025 ഓഗസ്റ്റ് മൂന്നിന് 1052 പരീക്ഷ കേന്ദ്രങ്ങളിൽ ആയിട്ടാണ് പ്രവേശന പരീക്ഷ നടന്നത് .ഈ വർഷം 2.42 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതി. അഖിലേന്ത്യ 50 ശതമാനം ക്വാട്ട മെറിറ്റ് ലിസ്റ്റ് പ്രത്യേകം പ്രസിദ്ധീകരിക്കും. അതേസമയം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രാദേശിക നയങ്ങൾ അനുസരിച്ച് സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള മെറിറ്റ് ലിസ്റ്റുകൾ പുറത്തിറക്കും. വ്യക്തിഗത സ്കോർകാർഡുകൾ 2025 ഓഗസ്റ്റ് 29 മുതൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും. ഇത് ആറുമാസത്തേക്ക് ലഭ്യമായിരിക്കും .ഉദ്യോഗാർത്ഥിത്വം താൽക്കാലികം ആണെന്നും കൗൺസിലിങ്ങിന്റെയും പ്രവേശനത്തിന്റെയും സമയത്ത് യഥാർത്ഥ രേഖകൾ പരിശോധിക്കുന്നതിന് വിധേയമായിരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും പൊരുത്തക്കേടുകൾ ക്രമക്കേടുകളും കണ്ടെത്തിയ ഉദ്യോഗാർത്ഥിത്വം റദ്ദാക്കിയേക്കാം.
Related Posts

രജനികാന്തിന്റെ കൂലിക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആശംസകൾ
ചലച്ചിത്രരംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന രജനികാന്തിന് ആശംസകൾ മായി മലയാളികളുടെ പ്രിയതാരങ്ങൾ .വ്യാഴാഴ്ച അദ്ദേഹം നായകനായി പുറത്തിറങ്ങുന്ന കൂലി എന്ന ചിത്രത്തിനും ആശംസകൾ ആയി എത്തിയിരിക്കുകയാണ് മമ്മൂട്ടിയും…

4 ജില്ലകളിലെ നദികളിൽ കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് ഇന്നും ശമനമില്ല. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴ ശക്തമായി തുടരുന്ന ഇടുക്കി,…
വൈക്കം നടേല് പളളിയില്‍ എസ്ഡി സന്യാസസമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു
വൈക്കം: നടേല് ഇടവകയിലെ എസ്.ഡി. സന്യാസ സമൂഹം പ്രവര്‍ത്തനമാരംഭിച്ചിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം നടത്തി.വൈകിട്ട് പളളിയില്‍ കൃതജ്ഞത ബലിയും, ഓഡിറ്റോറിയത്തില്‍ അനുമോദന സമ്മേളനവും…