കേരളസമൂഹത്തില്‍ നിലനിന്നിരുന്ന സ്മാര്‍ത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കി, നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മദനമോഹം’. വായകോടന്‍ മൂവി സ്റ്റുഡിയോ, ന്യൂ ജെന്‍ മൂവി മേക്കേഴ്സുമായി സഹകരിച്ചു നിര്‍മിക്കുന്ന ചിത്രത്തില്‍ ഒരു കൂട്ടം പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.ഇറോട്ടിക് ഹൊററിനൊപ്പം ത്രില്ലര്‍ ഘടകങ്ങളും ചേരുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി. ‘ഐ ആം എ ഫാദര്‍’ എന്ന സിനിമയ്ക്കുശേഷം വായകോടന്‍ മൂവി സ്റ്റുഡിയോയുടെ ബാനറില്‍ മധുസൂധനന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാര്‍, രഞ്ജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. എ ടെയില്‍ ഓഫ് കുഞ്ഞിതേയി എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്.
ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ ‘മദനമോഹം’; റിലീസിന് ഒരുങ്ങുന്നു
