കോട്ടയം: കാലവധി പൂർത്തിയാകുന്നതിനു മുൻപ് പ്രീ പെയ്ഡ് കേബിൾ ടി.വി. കണക്ഷൻ ഡിസ്‌കണക്ട് ചെയ്തതിന് ചങ്ങനാശേരി ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന് 5000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. തൃക്കൊടിത്താനം സ്വദേശി സോമസുന്ദരം നൽകിയ പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്. 2025 ഫെബ്രുവരി 25 വരെ കാലാവധിയിൽ 4800 രൂപ മുടക്കി ഒരുവർഷത്തെ പ്രീ പെയ്ഡ് കണക്ഷൻ എടുത്തത് 2024 നവംബർ 18ന് ഡിസ്‌കണക്ട് ആയെന്നും തൊട്ടടുത്തദിവസം തന്നെ ഫോൺ മുഖേനെയും ഓഫീസിൽ നേരിട്ടെത്തിയും പരാതി നൽകിയിട്ടും പരിഹരിച്ചില്ല എന്നുമാണ് കമ്മിഷനു മുന്നിലെത്തിയ കേസ്.
ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന് 5000 രൂപ പിഴ
