.കോഴിക്കോട് .താമരശ്ശേരി ചുരത്തിൽ നിയന്ത്രണമിട്ട് സംരക്ഷണഭിത്തി തകർത്ത് കണ്ടെയ്നർ ലോറി കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ് ഇന്ന് ഉച്ചയോടെയാണ് സംഭവം. ചുരം ഇറങ്ങുന്നതിനിടയാണ് കണ്ടയിനർ ഒമ്പതാം വളവിന് സമീപം അപകടത്തിൽപ്പെട്ടത് .സംരക്ഷണഭിത്തി തകർത്ത വാഹനത്തിൻറെ മുൻഭാഗത്ത് ചക്രങ്ങൾ രണ്ടും വലിയ താഴ്ചയുള്ള കൊക്കയുടെ ഭാഗത്ത് പുറത്താണ് നിൽക്കുന്നത് .അപകടത്തെ തുടർന്നു ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ലോറിയിൽ രണ്ടുപേർ ഉണ്ടായിരുന്നു .അവരെ സുരക്ഷിതമായി പോലീസും യാത്രക്കാരും ചേർന്ന് പുറത്തിറക്കി .കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ലോറി .പാഴ്സൽ സാധനങ്ങൾ കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോഡ് ഉള്ളതുകൊണ്ട് മാത്രമാണ് വാഹനം പൂർണമായും കൊക്കയിൽ പതിക്കാതിരുന്നത്.
നിയന്ത്രണമിട്ട കണ്ടെയ്നർ വയനാട് താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്
