കോഴിക്കോട് നടക്കാവ് ജവഹർ നഗറിന് സമീപം പുലർച്ചെ ഒരുമണിയോടെ തട്ടിക്കൊണ്ടുപോയ യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റമീസ്നെയാണ് തട്ടിക്കൊണ്ടുപോയത് .കക്കാടംപൊയിലിൽ നിന്ന് 6 കിലോമീറ്റർ അകലെ ഒറ്റപ്പെട്ട വീട്ടിൽ നിന്നാണ് റമീസ്നെ പോലീസ് കണ്ടെത്തിയത് സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേർ പോലീസ് പിടിയിലായി .യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് വിവരം, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ജവഹർ നഗറിലെ ഒരു വീട്ടിലുള്ളവർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. മർദ്ദിച്ച ശേഷം കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു.സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞ കാർ നമ്പർ കേന്ദ്രീകരിച്ചും,തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ തിരച്ചിലിലാണ് പോലീസിന് റമീസ്നെ കണ്ടെത്താൻ സഹായിച്ചത്. സുഹൃത്ത് സിനാൻ ഉൾപ്പെട്ട സംഘമാണ് പിന്നിലെന്നാണ് വിവരം. തട്ടിക്കൊണ്ടു പോയതിനു പിന്നിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം ഉണ്ടെന്ന് സൂചനയുണ്ട് .
Related Posts

ഓണാഘോഷ പരിപാടി; ആദ്യ കൂപ്പൺ സമർപ്പിച്ചു
തിരുവനന്തപുരം: ദേശീയ മലയാള വേദി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ കൂപ്പൺ ഗായക ദമ്പതികളായ പട്ടം സോമനാഥൻ, ജയകുമാരി എന്നിവർക്ക് ചെയർമാൻ പനച്ചമൂട് ഷാജഹാൻ സമർപ്പിച്ചു. ഗായിക അൻജിത,…

തിരുവനന്തപുരം മണ്ണന്തലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
. തിരുവനന്തപുരം. മണ്ണന്തല മരുതൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്ക്. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത് . തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട…

ആശങ്കയായി വീണ്ടും എച്ച് 1 എൻ 1
കൊല്ലം: കൊല്ലത്ത് 4 വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് കുട്ടികൾക്കാണ് എച്ച് 1 എൻ 1…