കോവളം :പാച്ചല്ലൂർ പാറവിള എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ ഓണം പൊന്നോണം 2025 സംഘടിപ്പിച്ചു. ഒരുമുറം പച്ചക്കറി, പായസക്കൂട്ട്, അരിവിതരണം, ക്യാൻസർ രോഗികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് എന്നിവയുടെ വിതരണവും നടന്നു. വിശ്വഗുരു വിചാരവേദി പ്രതിനിധി ഷിബു സേതുനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സിനിമ സീരിയൽ താരം സോഫി ആന്റണി ഉൽഘാടനം ചെയ്തു. ഡോ എ പി ജെ അബ്ദുൽ കലാം ഫൗണ്ടേഷൻ ട്രസ്റ്റ് പ്രസിഡന്റ് താരാലക്ഷ്മി തിരുമല, വിശ്വഗുരു വിചാരവേദി പ്രതിനിധി എൻ പത്മകുമാർ, ദസ്തക്കീർ, ഷാഹുൽ ഹമീദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എന്റെ നാട് ചാരിറ്റി കോഓർഡിനേറ്റർ ഫൈസൽ അഞ്ചാംകല്ല് സ്വാഗതവും എം ദൗലത് ഷാ കൃതജ്ഞതയും പറഞ്ഞു.
