വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് ആശ്വാസം; പരശുറാം എക്സ്പ്രസ്സിന് (16649/16650) സ്റ്റോപ്പ് അനുവദിച്ചു

കടുത്തുരുത്തി – ആപ്പാഞ്ചിറ നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യം സഫലമായിരിക്കുന്നു.വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ പരശുറാം എക്സ്പ്രസ്സിന് (16649-16650) സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ഉത്തരവിറക്കിയിരിക്കുന്നു.ഈ വിഷയത്തിൽ ആത്മാർത്ഥമായ ഇടപെടൽ നടത്തിയ കേന്ദ്രമന്ത്രി ശ്രീ. ജോർജ് കുര്യൻ, നിവേദനം സമർപ്പിച്ച എംപി ശ്രീ. ഫ്രാൻസിസ് ജോർജ് എന്നിവരോടും ഈ സന്തോഷ നിമിഷത്തിൽ കടപ്പാട് അറിയിക്കുന്നു.കടുത്തുരുത്തി – ആപ്പാഞ്ചിറ മേഖലയിലെ യാത്രക്കാർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഈ സ്റ്റോപ്പ് ലഭിക്കുന്നതിനു വേണ്ടി കേന്ദ്രമന്ത്രി ശ്രീ. ജോർജ് കുര്യനോടും എംപി ശ്രീ. ഫ്രാൻസിസ് ജോർജിനോടും നടത്തിയ ചർച്ചകളും നിരന്തരമായ പരിശ്രമങ്ങളും ഫലം കണ്ടതിൽ അതിയായ സന്തോഷമുണ്ട്.ഈ വിഷയത്തിൽ അനുകൂലമായ നിലപാടെടുത്ത എല്ലാവർക്കും കടുത്തുരുത്തി – ആപ്പാഞ്ചിറ പൗരാവലിയുടെ പേരിലും വ്യക്തിപരമായ നിലയിലും ഹൃദയപൂർവ്വമായ നന്ദി രേഖപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *