കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജ് റാഗിംഗ് കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിചേക്കും. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രം ഉച്ചയോടെ ആയിരിക്കും പൊലീസ് കോടതിയിൽ സമർപ്പിക്കുക. വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ പ്രധാന തെളിവായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.40 ഓളം സാക്ഷികളും 32 രേഖകളും ഉൾപ്പടെയുള്ളതാണ് കുറ്റപത്രം. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരിത്തോട് സ്വദേശി വിവേക് എന്നിവരാണ് കേസില്‍ പ്രതികലായിട്ടുള്ളത്. കൊലപാതകത്തിന് തുല്യമായ കൊടുംക്രൂരതയാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളോട് കാണിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്ന പ്രധാനകാര്യം.
കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് റാഗിങ് കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും
