കിണറിന് ആഴം കൂട്ടുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

Breaking Kerala Local News

കോട്ടയം : പാലായില്‍ കുടിവെള്ളപദ്ധതിയുടെ കിണറിന് ആഴം കുട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിനുള്ളില്‍ കുടുങ്ങിയ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കമ്പം സ്വദേശി രാമനാണ് മരിച്ചത്. 6 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കിണറ്റിനുള്ളിൽ നിന്നും പുറത്തെടുക്കുമ്പോഴേയ്ക്കും ഇദ്ദേഹത്തിൻ്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മീനച്ചില്‍ പഞ്ചായത്തിലെ പാലാക്കാട്ട് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കിണറിന്റെ ആഴം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് മണ്ണിടിഞ്ഞത്. ഈ സമയം കിണറ്റിനുള്ളിൽ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി കിണറിനുള്ളില്‍ കുടുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *