പീരുമേട്: ഓടി കൊണ്ടിരുന്ന കെ.എസ്.ആർ.ടിസി ബസിൽ നിന്ന് വീണ് മധ്യവയസ്കന് പരിക്കേറ്റു. പാമ്പനാർ കല്ലാർ സ്വദേശി ബിനു (56)നാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ ഒൻപതരയോടെ കുമളിയിൽ നിന്നും കോട്ടയത്തേക്ക് പോയ ബസ് പീരുമേട്മത്തായി കൊക്കക്ക് സമീപം എത്തിയപ്പോഴാണ് ബിനുവിന് ബാലൻസ് തെറ്റി ബസിൻ്റെ വാതിലിലേക്ക് വീഴുകയും വാതിൽ തുറന്ന് റോഡിൽ പതിച്ചത്. ഉടൻ തന്നെ ഈ ബസിൽ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചിക്ത്സ നൽകി.പരിക്കുകൾസാരമല്ലാത്തതിനാൽ ഉച്ചയോടെ വീട്ടിലേക്ക് മടങ്ങി
ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വീണ് പരിക്കേറ്റു
