കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി ബസ് സ്റ്റാ​ൻ​ഡ് സാ​മൂ​ഹ്യ​വി​രു​ദ്ധ​രുടെ താവളം;പോലീസ് നോക്കുകുത്തിയെന്ന് യാത്രക്കാർ, ലഹരി വിൽപ്പനയും വ്യാപകം

കോ​ട്ട​യം: കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. രാത്രിയായാൽ സ്റ്റാൻഡിലെത്തുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നതും പതിവാകുന്നു. പോക്കറ്റിടിയും വർധിച്ചിരിക്കുന്നു. സ്റ്റാന്‍​ഡി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ല്‍ എ​ത്തിയാൽ കോട്ടയം വെ​സ്റ്റ് പോ​ലീ​സ് സ​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി സമർപ്പിക്കാനാണ് നിർദേശം.സ്റ്റാ​ന്‍​ഡി​നു​ള്ളി​ലെ ഇ​രി​പ്പി​ട​ങ്ങ​ളി​ല്‍ വി​ശ്ര​മി​ക്കു​ന്ന​വ​രു​ടെ ബാ​ഗു​ക​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മോ​ഷ്ടി​ക്കു​ന്ന​താ​യി സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​വും സ​ജീ​വ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​രി​പ്പി​ട​ത്തി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗ് മോ​ഷ​ണം ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ളെ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ന്‍ കാ​ണു​ക​യും തു​ട​ര്‍​ന്നു ബ​ഹ​ള​മു​ണ്ടാ​ക്കി മ​റ്റു​ള്ള യാ​ത്ര​ക്കാ​രെ​യും കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രെ​യും അ​റി​യി​ച്ചു പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നു പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ വ​ന്‍​തി​ര​ക്കാ​ണ് സ്റ്റാ​ന്‍​ഡി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഈ ​സ​മ​യ​ങ്ങ​ളി​ലാ​ണു പോ​ക്ക​റ്റ​ടി കൂ​ടു​ത​ലാ​യും ന​ട​ക്കു​ന്ന​ത്. സ​ന്ധ്യാ​ക​ഴി​ഞ്ഞാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ലെ ഇ​രു​ച​ക്ര പാ​ര്‍​ക്കിം​ഗ് ഭാ​ഗ​ത്തും ശു​ചി​മു​റി ഭാ​ഗ​ങ്ങ​ളി​ലും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. സ​ന്ധ്യാ​സ​മ​യ​ങ്ങ​ളി​ല്‍ തി​യേ​റ്റ​ര്‍ റോ​ഡി​ലും വ​ലി​യ തോ​തി​ല്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​രും ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളും അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​രും ത​മ്പ​ടി​ക്കു​ന്നു​ണ്ട്. പ​ല​പ്പോ​ഴും ഇ​വി​ട​ങ്ങ​ളി​ല്‍ മ​ദ്യ​പാ​നി​ക​ള്‍ ത​മ്മി​ല്‍ ത​ല്ലു​ന്ന​തും സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കു​ന്ന​തും പ​തി​വാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *