ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് എക്സലൻസ് അവാർഡ് വിതരണം സെപ്റ്റംബർ മൂന്നിന്പ്രതിപക്ഷനേതാവ് വി. ഡി .സതീശൻ ഉദ്ഘാടനം ചെയ്യും

കോട്ടയം:ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് എക്സലൻസ് അവാർഡ് വിതരണം സെപ്റ്റംബർ മൂന്നിന് വൈകുന്നേരം അഞ്ചിന്വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ പ്രതിപക്ഷനേതാവ് വി. ഡി .സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.സമ്മേളനത്തിൽ ബാങ്ക് പ്രസിഡൻറ്ബിജു കുമ്പിക്കൻ അധ്യക്ഷത വഹിക്കും.വിദ്യാഭ്യാസ കല -കായിക രംഗത്ത്മികവ് തെളിയിച്ച ബാങ്ക് അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കൾക്കും നഗരസഭാ പരിധിയിൽപ്പെട്ട എല്ലാ സ്കൂളുകളിലെയും 4 , 7 ക്ലാസുകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള അവാർഡുകളുടെയും എൻഡോമെന്റുകളുടെ വിതരണം നടക്കും.ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക്, കോഴിക്കോട് എംവിആർക്യാൻസർ സെൻറർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കുംചേർന്നു നടപ്പിലാക്കിയിട്ടുള്ള സൗജന്യ കാൻസർ ചികിത്സാ പദ്ധതിയായ മാസ് കെയറിൻ്റെഭാഗമാകുന്നതിൻ്റ ധാരണപത്രംഎംവിആർക്യാൻസർ സെൻറർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി എൻ വിജയകൃഷ്ണന് ബാങ്ക് പ്രസിഡൻ്റ് ബിജു കുമ്പിക്കൻ കൈമാറും.ബാങ്ക് അംഗവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിപ്രോ. വൈസ് ചാൻസലറുമായ പ്രൊഫസർ കുരുവിള ജോസഫ് പെരിങ്ങാട്ടിനെ യോഗത്തിൽ ആദരിക്കും.നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ. എം. രാധാകൃഷ്ണൻ ,അഡ്വക്കേറ്റ് ഫിൽസൺ മാത്യൂസ്,പി. പി. സലിംതുടങ്ങിയവർ പ്രസംഗിക്കും.പത്രസമ്മേളനത്തിൽ ബിജു കുമ്പിക്കൻ ,സജി വള്ളോംകുന്നേൽ,സിബി ചിറയിൽ,ആർ.രവികുമാർ,മായാദേവി ഹരികുമാർ,ജെസ്സി ജോയ്,സുശീല ചന്ദ്രസേനൻ നായർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *