.കോട്ടയം: ഓണക്കാലത്ത് അളവ് തൂക്ക വെട്ടിപ്പ് തടയുന്നതിനായി ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ നാലു വരെ ലീഗൽ മെട്രോളജി വകുപ്പ് പ്രത്യേക പരിശോധന നടത്തും.ഇതിനായി ജില്ലാ ലീഗൽ മെട്രോളജി ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. യഥാസമയം മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം, പായ്ക്കറ്റ് രജിസ്‌ട്രേഷൻ ഇല്ലാത്ത ഉത്പന്നങ്ങളുടെ വിൽപന, പായ്ക്കറ്റിലെ വിലയിൽ കൂടുതൽ ഈടാക്കുക, പായ്ക്കറ്റുകളിൽ നിയമപ്രകാരമുള്ള പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതിരിക്കുക, രേഖപ്പെടുത്തിയ വിലയെക്കുറിച്ചുള്ള പരാതികൾ എന്നിവ കൺട്രോൾ റൂമിൽ അറിയിക്കാം. താഴെ ചേർത്തിരിക്കുന്ന നമ്പറുകളിൽ പരാതി അറിയിക്കാം.0481-2582998 ( കൺട്രോൾ റൂം )8281698044( ഡെപ്യൂട്ടി കൺട്രോളർ ജനറൽ)8281968051( ഡെപ്യൂട്ടി കൺട്രോളർ ഫ്‌ളയിംഗ് സ്‌ക്വാഡ്)8281698045( അസിസ്റ്റന്റ് കൺട്രോളർ)8281698046( ഇൻസ്‌പെക്ടർ സർക്കിൾ 2 )8281698047( ഇൻസ്‌പെക്ടർ ചങ്ങനാശ്ശേരി)8281698049( ഇൻസ്‌പെക്ടർ പാലാ )8281698048( ഇൻസ്‌പെക്ടർ വൈക്കം )8281698050( ഇൻസ്‌പെക്ടർ കാഞ്ഞിരപ്പള്ളി
ഓണക്കാലത്ത് അളവ് തൂക്ക വെട്ടിപ്പ് :ലീഗൽ മെട്രോളജി വകുപ്പ് പ്രത്യേക പരിശോധന നടത്തും
