കൊച്ചി: കൊച്ചിയിൽ പനിയും മറ്റ് പകർച്ചവ്യാധികളും പടരുന്നു. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മലേറിയ, ഇൻഫ്ളുവൻസ, വയറിളക്ക രോഗങ്ങൾ തുടങ്ങിയവയുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മാസം 25 മുതൽ ആഗസ്റ്റ് ഒന്നു വരെയുള്ള ദിവസങ്ങളിലെ മാത്രം കണക്കുകൾ പ്രകാരം ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ബാധിച്ച് മൂന്ന് പേർ മരിച്ചു. നെല്ലിക്കുഴി സ്വദേശിയായ 56കാരൻ ഡെങ്കിപ്പനി ബാധിച്ചും മുളന്തുരുത്തി സ്വദേശിയായ 56കാരൻ എലിപ്പനി ബാധിച്ചുമാണ് മരിച്ചത്. പാതാളം സ്വദേശിയായ 52 കാരൻ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.
കൊച്ചിയിൽ പനിയും പകർച്ചവ്യാധികളും പടരുന്നു
