*ദോഹ : കെഎംസിസി ഖത്തർ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വരുന്ന ആറ് മാസക്കാലങ്ങളിലായി സംഘടിപ്പിക്കുന്ന കലാ-കായിക , സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പരിപാടികളുടെ പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു . ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ സൈനുൽ ആബിദീൻ സാഹിബ് ഉദഘാടനവും ലോഗോ , ശീർഷക പ്രകാശനവും നിർവഹിച്ചു . ചരിത്രപരവും, മതപരവും,സാംസ്കാരികവുമായി ഒട്ടേറെ സവിശേഷതകളുള്ള തൃശൂർ ജില്ലയുടെ പൈതൃകങ്ങളെ ഉയർത്തിപ്പിടിക്കാനും, സഹജീവി സ്നേഹത്തിന്റെ മാതൃകകൾ പകർന്നു നൽകാനും, സാധ്യമാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു . “മുസിരിസ് സാഗ” എന്ന ശീര്ഷകത്തിന്ടെയും ലോഗോയുടെയും പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു . അംഗങ്ങൾക്കിടയിൽ നടന്ന മത്സരത്തിൽ നിന്ന് സത്താർ അഹമ്മദ് നാട്ടികയും മകൾ ആയിഷ ദിയയും ചേർന്നൊരുക്കിയ ലോഗോയും ശീര്ഷകവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.തൃശൂർ ജില്ലാ പ്രസിഡന്റ് എൻ ടി നാസർ അധ്യക്ഷത വഹിച്ചു . സ്റ്റേറ്റ് ജനറൽ സെക്രട്ടറി സലിം നാലകത്ത് , വേൾഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ്.എ.എം ബഷീർ , സെക്രട്ടറി അബ്ദുന്നാസർ നാച്ചി , കെഎംസിസി ഖത്തർ ഉപദേശക സമിതി അംഗം ഹംസ കുട്ടി , മുൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എ വി എ ബക്കർ ഹാജി , വുമൺസ് വിങ് വൈസ് പ്രസിഡന്റ് ബസ്മ സത്താർ, മണലൂർ മണ്ഡലം വുമൺസ് വിങ് പ്രസിഡന്റ് ആയിഷ തസ്ലീം, ജനറൽ സെക്രട്ടറി സഫ്രീന എന്നിവർ സംസാരിച്ചു . ജില്ലാ ജനറൽ സെക്രട്ടറി നഷീർ അഹമ്മദ് സ്വാഗതവും ട്രഷറർ എ.എസ് നസീർ നന്ദിയും രേഖപ്പെടുത്തി . ജില്ലാ ഭാരവാഹികളായ മജീദ് കൈപ്പമംഗലം , മുഹ്‌സിൻ തങ്ങൾ , റാഫി കണ്ണോത്ത് , അഹമ്മദ് കബീർ കാട്ടൂർ , മെഹബൂബ് ആർ.എസ്, പ്രോഗ്രാം കമ്മിറ്റി വർക്കിംഗ് ചെയർമാൻ ബഷീർ ചേറ്റുവ , വർക്കിംഗ് കൺവീനർ ഷെഫീർ വാടാനപ്പള്ളി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു .അനുസ്മരണ സമ്മേളനം , നേതൃ പഠന ക്യാമ്പ് , കുടുംബ സംഗമം , സാംസ്കാരിക സംഗമം , കലാ-സാഹിത്യ മത്സരങ്ങൾ , കായിക മത്സരങ്ങൾ , മണ്ഡലം കൺവെൻഷനുകൾ , ഹെൽത്ത് ക്യാമ്പ് , ബോധവത്കരണ സെമിനാറുകൾ , സാമൂഹിക, സാംസ്‌കാരിക നേതാക്കളും പ്രശസ്തരായ കലാകാരന്മാരും അണിനിരക്കുന്ന പൊതു സമ്മേളനം തുടങ്ങിയ വിവിധ പരിപാടികൾ ആറ് മാസക്കാലയളവിലായി നടത്തപ്പെടും.

