വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍കോട്: വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസര്‍കോട് കോളിച്ചാല്‍ മൊട്ടയം കൊച്ചിയിലെ ബി പി ശോഭന (53) ആണ് മരിച്ചത്. എലിക്കു വിഷം വെക്കുന്നതിനിടെ അബദ്ധത്തില്‍ തെറിച്ച് ഗ്ലാസില്‍ വീഴുകയായിരുന്നെന്നാണ് പറയപ്പെടുന്നത്.ഈ ഗ്ലാസില്‍ ശോഭന വെള്ളം കുടിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *