.കണ്ണൂർ .പഴയങ്ങാടിയിൽ ച്യൂയിംഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ വലഞ്ഞ പെൺകുട്ടിക്ക് രക്ഷകരായത് ഒരു കൂട്ടം യുവാക്കളാണ് . കടയിൽ സാധനം വാങ്ങാൻ എത്തിയ യുവാക്കളുടെ സമജയോചിതമായ ഇടപെടലും പ്രഥമ ശുശ്രൂഷയും ആണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്. കുട്ടി ധൈര്യം സംഭരിച്ച് സഹായത്തിനായി നേരിട്ട് തങ്ങളുടെ അടുത്തേക്ക് വന്നതുകൊണ്ടാണ് അവളെ രക്ഷിക്കാൻ സാധിച്ചത് എന്ന് യുവാക്കൾ പറഞു. യുവാക്കൾ പഴയങ്ങാടിയിൽ ഒരു കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് സൈക്കിളിൽ എത്തിയ ഒരു പെൺകുട്ടി തൊണ്ടയിൽ എന്തോ കുടുങ്ങിയതായി ആംഗ്യം കാണിച്ച് സഹായം അഭ്യർത്ഥിച്ചത്. ആ സമയത്ത് കുട്ടിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ വയറിൽ അമർത്തി പുറത്തേക്ക് തള്ളാൻ ശ്രമിച്ചു. രണ്ടാമത്തെ തവണ വയറിൽ അമർത്തിയ്പ്പോഴാണ് തൊണ്ടയിൽ കുടുങ്ങിയ ച്യൂയിംഗം പുറത്തേക്ക് തെറിച്ചു വീണത്. അതോടെ കുട്ടിക്ക് ശ്വാസം നേരേ വീഴുകയും അപകട നില തരണം ചെയ്യുകയും ചെയ്തു. കുട്ടിയുടെ മനോധൈര്യം ആണ് രക്ഷ ആയതെന്ന് യുവാക്കൾ പറഞ്ഞു .പേടിച്ച് വീട്ടിലേക്ക് ഓടാതെ ധൈര്യം സംഭരിച്ച് സഹായത്തിനായി തങ്ങളുടെ അടുത്തേക്ക് വന്നതുകൊണ്ട് മാത്രമാണ് അവളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് അവർ പറഞു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ യുവാക്കളിൽ ഒരാൾ പറഞ്ഞു, ആത്മവിശ്വാസം പകർന്നു ഇത് കിട്ടിയത് യൂട്യൂബിൽ കണ്ടു പരിചയിച്ച പ്രഥമ ശുശ്രൂഷ വീഡിയോകളാണ്. അത്തരം വീഡിയോകൾ കണ്ടു പരിചയം ഉള്ളതിനാൽ ശാന്തമായിട്ട് ഇടപെടാൻ സാധിച്ചു എന്നും പറഞ്ഞു.
ച്യൂയിംഗം തൊണ്ടയിൽ തുടങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ പെൺകുട്ടിക്ക് രക്ഷകരായി ഒരു കൂട്ടം യുവാക്കൾ
