ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. മാധ്യമങ്ങൾ ശക്തമായ ജനാധിപത്യത്തിൻ്റെ നാല് തൂണുകളിൽ ഒന്നാണ്. നിയമ നിര്‍മ്മാണം , നിയമ പരിപാലനം, ജുഡീഷ്യറി എന്നീ ജനാധിപത്യത്തിന്റെ മൂന്ന് നെടുംതൂണുകള്‍ക്കൊപ്പം ജനാധിപത്യം സംരക്ഷിക്കുന്നതിന് നാലാം തൂണായി മാധ്യമങ്ങള്‍ നിലകൊള്ളുന്നു.രാജ്യത്ത് സ്വതന്ത്ര മാധ്യമങ്ങളുടെ പ്രതീകമായി നവംബർ 16 ന് ദേശീയ മാധ്യമ ദിനമായി ആഘോഷിക്കുമ്പോൾ തൊട്ടടുത്ത ദിനമായ നവംബർ 17 മാധ്യമ പ്രവർത്തകരെ ബഹുമാനിക്കുന്നതിനായുള്ള ദിനമായി രാജ്യം ദേശീയ പത്രപ്രവർത്തന ദിനമായി ആചരിക്കുന്നു. ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് പ്രശംസനീയമാണ്.ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയുടെ മുന്നേറ്റവും മൊബൈൽ ഫോണുകൾ വഴി ലഭിക്കുന്ന വാര്‍ത്തകളും വിവരങ്ങളെക്കുറിച്ചും നാം ചിരപരിചിതരാണ്.ശക്തമായ ഒരു ജനാധിപത്യത്തിന്റെ അടിത്തറകൂടിയാണ് സ്വതന്ത്രമായ പത്രപ്രവര്‍ത്തനം. മാധ്യമങ്ങൾ ഒരു ജനാധിപത്യ രാഷ്ട്രത്തിൻ്റെ നെടുംതൂണായി വർത്തിക്കുമ്പോൾ, വിവിധ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകർ അവരുടെ റിപ്പോർട്ടുകളും കഥകളും സമൂഹത്തിൻ്റെ വിവിധ വശങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി പ്രവർത്തിക്കുന്നു. പൗരന്മാർക്കിടയിൽ ഐക്യം, സമാധാനം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സർക്കാറിനും പൗരന്മാർക്കും ഇടയിലുള്ള പാലമായി മാധ്യമങ്ങൾ പ്രവർത്തിക്കുന്നു. എല്ലാ മാധ്യമ പ്രവർത്തകർക്കും ആശംസകൾ ….