ന്യൂഡൽഹി: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയ്ക്കിടെ നടത്തിയ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് മുംബൈ പൊലീസ്. ചോദ്യം ചെയ്യുന്നതിനായി വിധികർത്താക്കളിൽ ഒരാളായ സമയ് റെയ്നയ്ക്ക് പൊലീസ് നോട്ടീസ് അയച്ചിരുന്നു. എന്നാൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും ഓൺലൈൻ വഴി മൊഴി എടുക്കണമെന്നുമാണ് സമയ് റെയ്നയുടെ ആവശ്യം. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നാളെ തന്നെ മൊഴി നൽകാൻ നേരിട്ട് എത്തണമെന്നും സമയ് റെയ്നയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടു.
യൂട്യൂബ് ഷോയ്ക്കിടെ അശ്ളീല പരാമർശം; സമയ് റെയ്നയോട് നേരിട്ട് ഹാജരാകാൻ മുംബൈ പൊലീസ്
