മുനമ്പം ഭൂപ്രശ്നത്തിൽ കലക്ടർ കോടതിയലക്ഷ്യം നടത്തിയെന്ന് ഹൈക്കോടതി

കൊച്ചി: മുനമ്പം ഭൂപ്രശ്നത്തിന് മേലുള്ള ഉത്തരവിൽ കലക്ടർ കോടതിയലക്ഷ്യം നടത്തിയെന്ന് ഹൈക്കോടതി. മുനമ്പത്തെ കൈവശക്കാരില്‍ നിന്ന് കരം മാത്രമേ സ്വീകരിക്കാമെന്നായിരുന്നു കോടതി നിർദ്ദേശം. എന്നാൽ പോക്കുവരവിനും കൈവശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ കളക്ടർ സ്വീകരിച്ചിച്ചു എന്ന് കാട്ടി വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.താല്‍ക്കാലിക അടിസ്ഥാനത്തില്‍ നികുതി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. കേസുകളിലെ അന്തിമ വിധിക്ക് വിധേയമായി റവന്യൂ വകുപ്പിന് കരം സ്വീകരിക്കാമെന്നാണ് കോടതി നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *