.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 11 വയസ്സുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു .മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച നടത്തിയ സ്രവപരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത് .പനിബാധിച്ച് ചേളാരിയിൽ ചികിത്സ നേടിയ കുട്ടി ഇപ്പോൾ മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയാണ് . പനി ബാധിച്ച് കോഴിക്കോട് കോളേജിൽ ഉള്ള രോഗികളുടെ എണ്ണം മൂന്നായി. നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നുമാസം പ്രായമായ കുഞ്ഞും, 40 കാരനും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
മലപ്പുറത്ത് 11 വയസ്സുകാരിക്ക് അമീബിക മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
