വന്യജീവി ആക്രമണം തടയൽ ; 10 മിഷനുകൾക്ക് രൂപനൽകി വനംവകുപ്പ്

Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി ആക്രമണം തടയാൻ 10 മിഷനുകൾക്ക് രൂപനൽകി വനംവകുപ്പ്. കാട്ടാന ആക്രമണത്തിൽ തുടച്ചായി ആളുകൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിലും വന്യജീവികളുടെ സ്ഥിരം സഞ്ചാരപാതകൾ, ആനത്താരകൾ എന്നിവ തുടർച്ചയായി നിരീക്ഷിക്കും.

വന്യജീവി സംഘർഷ സംഘർഷ പ്രദേശങ്ങളിൽ പ്രാദേശികമായി സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും, ജനവാസമേഖലകളിലേക്ക് വന്യജീവികൾ പ്രവേശിക്കുന്നത് തടയാൻ സോളാർ ഫെൻസിംഗ് ശക്തമാക്കും, ഗോത്ര സമൂഹങ്ങളുടെ പ്രാദേശിക അറിവുകളെ ഉപയോഗപ്പെടുത്തി വന്യജീവി ആക്രമണം തടയുക, വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും വനത്തിൽ ഉറപ്പ് വരുത്തുക, പാമ്പ് കടിയേറ്റുള്ള മരണം തടയാൻ ആന്‍റിവെനം ഉൽപ്പാദനവും വിതരണവും ശക്തമാക്കുക തുടങ്ങിയവയാണ് കർമ്മ പദ്ധതികൾ.

Leave a Reply

Your email address will not be published. Required fields are marked *