.ജലജീവികളാണ് മീനുകൾ. വാലും ചിറകും കോർത്ത ശരീരഘടനയുമുള്ള മീനുകൾ വെള്ളത്തിലൂടെ ഊളിയിട്ടു നീന്തിയാണ് സഞ്ചരിക്കുന്നത്. സമുദ്രത്തിലും നദികളിലും കായിലുകളിലും തടാകങ്ങളിലും കുളങ്ങളിലും തുടങ്ങി ജലസ്രോതസ്സുകളിൽ മിക്കവയിലും നമുക്കു മീനുകളെ കാണാം. നമ്മൾ മനുഷ്യർ ഭക്ഷണത്തിനായും അലങ്കാര ജീവികളായിട്ടും ഒക്കെയാണ് മീനുകളും ഉപയോഗിക്കുന്നത്. നമുക്ക് കൂടുതൽ പരിചിതമല്ലെങ്കിലും ഭക്ഷ്യ യോഗ്യമല്ലാത്ത അനേകം മീനുകൾ ഉണ്ട് .പ്രത്യേകിച്ച് സമുദ്രത്തിന്റെ ആഴമുള്ള പ്രദേശങ്ങളിൽ വ്യത്യസ്തമായ രീതികളിലുള്ള പല മീനുകളും ഉണ്ട് .ടോർച്ച് പോലെ പ്രകാശം തെളിച്ചുകൊണ്ട് ഇര മീനുകളെ ആകർഷിക്കുന്ന ഭീകരരൂപം ഉള്ള ആംഗ്ലർ ഫിഷ്, വിഷമുള്ള പഫർ ഫിഷ് തുടങ്ങിയ അനേകം മീനുകൾ ഉണ്ട് .ഇനി നമ്മൾ അറിയേണ്ടത് നടക്കുന്ന മീനുകളെ പറ്റിയാണ്. സമുദ്രത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന ഹാൻഡ് ഫിഷ് എന്ന ഇനത്തിലുള്ള മത്സ്യങ്ങളാണ് ഇത് .കൈകളുടെ ആകൃതിയിലുള്ള മീൻ ചിറകുകൾ ഉപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ടിൽ ഇവ നടന്നു നീങ്ങും. ലോകത്ത് 14 ഇനം ഹാൻഡ് ഫിഷുകൾ ഉണ്ടെന്ന് കരുതപ്പെടുന്നു. ഇതിൽ ഏഴെണ്ണം ടാസ്മാനിയയിലാണ് .ഈ കൂട്ടത്തിൽ ആണ് സ്ഫോട്ടഡ് ഹാൻഡ് ഫിഷ് . ഇതിൻ്റെ ചിറകുകൾ കണ്ടാൽ കരയിലെ ജീവികളുടെ കൈകളുടെ വലിയ സാമ്യം തോന്നുന്നു ആഗ്ലർ ഫിഷ് എന്ന വിഭാഗത്തിൽ പെടുന്ന മീനുകളുമായി സാമ്യം പുലർത്തുന്നത് സ്പോട്ട്ഡ് ഹാൻഡ് ഫിഷ് നടക്കുന്നതുകൂടാതെ തങ്ങളുടെ മുട്ടകൾ വൃത്തിയാക്കി വയ്ക്കാനും ഈ കൈകൾ പോലെയുള്ള ചിറകുകൾ ഉപയോഗിക്കുന്നു.
നടക്കുന്ന മീൻ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?. എങ്കിൽ ഉണ്ട്
