തിരുവനന്തപുരം: സ്കൂളുകളിൽ ഓണപ്പരീക്ഷയുടെ ചോദ്യപ്പേപ്പർ പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപ് മാത്രമേ പാക്കറ്റ് പൊട്ടിക്കാവൂ എന്ന് നിർദേശം നൽകി സർക്കാർ. ചോദ്യപ്പേപ്പർ ചോർച്ച തടയാനുള്ള മാർഗരേഖയും സർക്കാർ പുറത്തിറക്കി. പരീക്ഷ തുടങ്ങും മുൻപ് പാക്കറ്റിൽ പ്രഥമാദ്ധ്യാപകൻ, പരീക്ഷാ ചുമതലയുള്ള അദ്ധ്യാപകർ, രണ്ട് കുട്ടികൾ എന്നിവരുടെ പേരും ഒപ്പും രേഖപ്പെടുത്തും.പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തണം. അദ്ധ്യാപകൻ ചോദ്യപ്പേപ്പർ കൈപ്പറ്റുമ്പോൾ തീയതിയും അദ്ധ്യാപകന്റെ വിവരങ്ങളും രജിസ്റ്ററിൽ രേഖപ്പെടുത്തണം. ചോദ്യപ്പേപ്പർ കൈകാര്യം ചെയ്യാനായി ജില്ലാ തലത്തിൽ മൂന്നംഗ പരീക്ഷാസെൽ പ്രവർത്തിക്കും.
ഓണപരീക്ഷയുടെ ചോദ്യപേപ്പർ അരമണിക്കൂർ മുൻപ് മാത്രമേ തുറക്കാനാകൂ; നിർദ്ദേശവുമായി സർക്കാർ
