കൊച്ചി .ബിഗ് ബോസ് റിയാലിറ്റി ഷോ താരം ജിന്റോയ്ക്കെതിരെ മോഷണ പരാതി. ജിമ്മിൽ കയറി പതിനായിരം രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചു എന്നും സിസിടിവികൾ നശിപ്പിച്ചു എന്നുള്ള പരാതിയിലാണ് പാലാരിവട്ടം പോലെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരി ജിൻ്റോയിൽ നിന്ന് ഏറ്റെടുത്തു നടത്തുന്ന ബോഡി ബിൽഡിംഗ് സെൻററിൽ കയറി ജിന്റോ മോഷണം നടത്തി എന്നാണ് കേസ്.രാത്രിയിൽ ബോഡി ബിൽഡിംഗ് സെൻററിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ യുവതി പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ആറിലെ വിന്നർ ആയിരുന്നു ജിൻ്റോ.
ബിഗ് ബോസ് താരം ജിന്റോയ്ക്ക് എതിരെ മോഷണ പരാതി.
