തിരുവനന്തപുരം: ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പാലക്കാട് ബിജെപിയും ചേലക്കരയില്‍ സിപിഎമ്മും വയനാട്ടില്‍ യുഡിഎഫുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
പ്രിയങ്ക ഗാന്ധി 2650 വോട്ടിനും സി.കൃഷ്ണകുമാർ 28 വോട്ടിനും യു.ആർ.പ്രദീപ് 62 വോട്ടിനും മുന്നിലാണ്. വോട്ടിങ് മെഷിനീലെ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ ചിത്രം വ്യക്തമാകും.
മൂന്ന് മണ്ഡലങ്ങളിൽ ത്രികോണ മത്സരം നടന്നത് പാലക്കാട് തന്നെയാണ്. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് അനായാസ ജയം സാധ്യമാകുമോ? ഡോ.പി. സരിനിലൂടെ എൽഡിഎഫ് വിജയക്കൊടി പാറിക്കുമോ അതോ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി സി കൃഷ്ണകുമാറിലൂടെ ഇത്തവണ നിയമസഭയിൽ ഒരു സീറ്റ് ഉറപ്പിക്കുമോ. പാലക്കാട് ഫലം പ്രവചനാതീതമാണ്.