ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഇടപ്പള്ളി ഫൊറോന പള്ളിയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ തിരുന്നാളിന് കൊടികയറി. വികാരി ഫാ. ആൻ്റണി മഠത്തുംപടി കൊടി ഉയർത്തി. ഇടപ്പള്ളി രാജാവിന് ഒരുക്കിയ കാഴ്ചയുടെ മധുരസ്മരണകൾ ഉണർത്തി തിരുന്നാൾ പ്രസുദേന്തി നിരത്തിയ 101 തരം വിഭവങ്ങൾ വികാരി ആശീർവദിച്ചു. ദർശ്ശന സമൂഹ അംഗങ്ങളുടെ അകമ്പടിയോടെ തിരുകർമ്മങ്ങൾ നടന്നു. വിശുദ്ധൻ്റെ തിരുസ്വരൂപം മെയ് ഒന്നാം തിയതി വൈകീട്ട് 4.30 ന് സഘോഷം പുറത്തേക്ക് എഴുന്നെള്ളിക്കും. കോഴി നേർച്ചയാണ് പ്രധാന വഴിപാട്. മെയ് 3, 4 തീയതികളിൽ പ്രധാന തിരുനാളും എട്ടാമിടം മെയ് 10,11 തീയതികളിലാണ്. കിഴുപ്പിള്ളി വർക്കി വർഗ്ഗീസാണ് തിരുന്നാൾ പ്രസുദേന്തി . വികാരി ഫാ. ആൻ്റണി മടത്തും പിടി സഹവികാരിമാരായ ഫാ. ബാജിയോ കല്ലൂക്കാടൻ, ഫാ. അഖിൽ പള്ളിപ്പാടൻ, കൈക്കാരന്മാരായ ജോസുട്ടി പള്ളിപ്പാടൻ, ജോയി കളമ്പാടൻ, വൈസ് ചെയർമാൻ ജോഷി കോയിക്കര , സേവ്യർതായങ്കരി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
ഇടപ്പള്ളി തിരുനാൾ കൊടികയറി
