നെയ്യാറ്റിൻകരഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായിനെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രശാന്തിൻ്റെ നേതൃത്വത്തിൽപനയറക്കുന്ന് ഇടുവ ഭാഗത്ത് നടത്തിയ റെയിഡിൽ 50 ലിറ്ററോളം ഇൻഡ്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പനയ്ക്കായി രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നതിന് നിരവധി അബ്കാരി കേസുകളിലെ പ്രതിയായ സാബു എന്നു വിളിക്കുന്ന ബ്രജീഷ് കുമാർ (45 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയ്ത് ഒരു അബ്കാരി കേസ് എടുത്തിട്ടുള്ളതാണ്. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (grd) ആർ. രാജേഷ് കുമാർ. സിവിൽ എക്സൈസ് ആഫീസർ ലാൽകൃഷ്ണ , അനീഷ് , പ്രസന്നൻ, അൽത്താഫ് മുഹമ്മദ്, അഖിൽ. വനിതാ സിവിൽ എക്സൈസ് ആഫീസർ വിഷ്ണു ശ്രീ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *