ഈരാറ്റുപേട്ട: പൂഞ്ഞാറിൽ ഗൃഹനാഥനെ വീടിനു സമീപത്തെ പുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂഞ്ഞാർ പെരിങ്ങുളം ഭാഗത്ത് തടവിനാലിൽ വീട്ടിൽ ലോറൻസ് (56) ആണ് മരിച്ചത്.മൃതദേഹം കണ്ടെത്തിയതിന് സമീപത്തുനിന്നും തോക്കും കണ്ടെത്തിയിട്ടുണ്ട്.ഇന്ന് രാവിലെ 11 ഓടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് നാട്ടുകാർ വിവരം ഈരാറ്റുപേട്ട പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന്, ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
ഗൃഹനാഥനെ വീടിന് സമീപത്തെ പുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
