തലയോലപ്പറമ്പ്: വിദ്യാര്‍ഥികളില്‍ സംരംഭകര സംസ്‌കാരം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജ് നവീകരണ സംരഭകത്വ വികസന കേന്ദ്ര(ഐഇഡിസി)ത്തിന്റെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് വ്യവസായ ഓഫീസിന്റെ സഹകരണത്തോടെ സംരംഭകത്വ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. മിനി സെമിനാര്‍ ഹാളില്‍ നടത്തിയ പരിപാടി പ്രിന്‍സിപ്പാള്‍ ഡോ. ആര്‍. അനിത ഉദ്ഘാടനം ചെയ്തു. ഐഇഡിസി നോഡല്‍ ഓഫീസര്‍ ഡോ. എന്‍. ജിസി അധ്യക്ഷത വഹിച്ചു. ‘സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും യുവസംരംഭകരും’ എന്ന വിഷയത്തില്‍ താലൂക്ക് വ്യവസായ ഓഫീസര്‍ ബി. പ്രശാന്ത് ക്ലാസ് നയിച്ചു. വിദ്യാര്‍ഥികളിലെ സംരംഭകത്വ-സ്വയം തൊഴില്‍ സാധ്യതകളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം പ്രായോഗികമായ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി. അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. പി.എസ് രാജശ്രീ, ഡോ. സുമിത്ര ശിവദാസ് മേനോന്‍, ഡോ. ആന്‍വി മോളി ടോം എന്നിവര്‍ പങ്കെടുത്തു.ചിത്രവിവരണംക്ലാസ് തലയോലപ്പറമ്പ് ഡി.ബി കോളേജില്‍ സംഘടിപ്പിച്ച സംരംഭകത്വ ബോധവല്‍കരണ പരിപാടിയില്‍ വൈക്കം താലൂക്ക് വ്യവസായ ഓഫീസര്‍ ബി. പ്രശാന്ത് ക്ലാസ് നയിക്കുന്നു.
ഡി.ബി കോളേജില്‍ സംരംഭകത്വ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു
