ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് സിപിഎം അനുഭാവിക്ക് നടുറോഡിൽ മർദനം.മാരാരിക്കുളം ജനക്ഷേമത്തിന് സമീപം ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.മാരാരിക്കുളം സ്വദേശി മനോജിനാണ് മർദനമേറ്റത്.സിപിഎം പ്രാദേശിക നേതാവും സംഘവുമാണ് സിപിഎം അനുഭാവിയെ മർദിച്ചത്.അതേസമയം, മാരാരിക്കുളം വടക്ക് പഞ്ചായത്ത് 19 വാർഡിൽ എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥി വി ആർ രാജേഷ് 68 വോട്ടുകൾക്കാണ് തോറ്റത്.
എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് സിപിഎം അനുഭാവിക്ക് നടുറോഡിൽ മർദനം
