ചാലക്കുടി: നിയോജക മണ്ഡലത്തിൽനഗരസഭയിലും പഞ്ചായത്തിലും സീറ്റ് നിഷേധിച്ച കോൺഗ്രസ് നിലപാട് മുന്നണി മര്യാദയുടെ നഗ്നമായ ലംഘനമാണെന്ന് കേരള കോൺഗ്രസ് ആരോപിച്ചു. ജില്ലയിൽ മറ്റെല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും പാർട്ടിക്ക് അർഹമായ പ്രാതിനിധ്യo ലഭിച്ചപ്പോൾ ചാലക്കുടിയിലെ നേതാക്കളിൽ നിന്ന് ലഭിച്ചത് അവഗണന മാത്രമാണ്. സ്വന്തം നേട്ടത്തിനായി ഏത് കീഴ് വഴക്കവും ലംഘിക്കുകയും എന്നാൽ കേരള കോൺഗ്രസിന്റെ കാര്യം വരുമ്പോൾ മാത്രം കീഴ് വഴക്കത്തിന്റെ പേര് പറഞ്ഞ് നീതി നിഷേധിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ മാടമ്പി നിലപാട് അംഗീകരിക്കില്ല. സീറ്റ് വിഭജനത്തിൽ സ്റ്റാറ്റസ്കോ വിട്ട് താഴേക്ക് പോകരുതെന്നും പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് കൂടുതൽ സീറ്റുകൾ നൽകാവുന്നതാണെന്നും യുഡിഎഫ് നേതൃത്വം നിർദ്ദേശം നൽകിയിട്ടും ചാലക്കുടിയിലെ നേതാക്കാൾ അത് മാനിക്കാൻ വിസമ്മതിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കടുത്ത അവഗണന നേരിട്ടതിന്റെ അടിസ്ഥാനത്തിൽ ഇത്തവണ മാന്യമായ പരിഗണന വേണമെന്ന് യുഡിഎഫിന്റെ നിയോജക മണ്ഡല – ജില്ലാ തല കമ്മിറ്റികളിലും എം എൽ എ അടക്കമുള്ള കോൺഗ്രസ് നേതാക്കളോടും ആവശ്യമുന്നയിച്ചിട്ടുള്ളതാണ്.കേരള കോൺഗ്രസ് മുക്ത ചാലക്കുടി എന്ന കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് പരിപാടികളിൽ നിന്ന് വിട്ട് നിൽക്കാനും സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിർത്താനും ആദ്യ ഘട്ടത്തിൽ മുനിസിപ്പൽ ഓഫീസ് വാർഡിൽ അഡ്വ.സജി റാഫേൽ, സെന്റ് മേരീസ് പള്ളി വാർഡിൽ ഉഷ ജോൺ, അതിരപ്പിള്ളി പഞ്ചായത്ത് വാർഡ് ഒന്നിൽ സെബാസ്റ്റ്യൻ നെടുങ്ങാട്ട് എന്നിവരെ മത്സരിപ്പിക്കാനുംതീരുമാനിച്ചതായിസംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാൻ എം.പി.പോളി, ഉന്നതാധികാര സമിതി അംഗം ജോൺസൻ കാഞ്ഞിരത്തിങ്കൽ, ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ്, നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ മുണ്ടൻ മാണി, ജില്ലാ സെക്രട്ടറി സേതുമാധവൻ പറയംവളപ്പിൽ,അഡ്വ.സജി റാഫേൽ,അഡ്വ. മനോജ് കുന്നേൽ,അഡ്വ. ജോഷി പുതുശ്ശേരി, കെ ആർ കിരൺ എന്നിവർ ചാലക്കുടിയിൽ നടന്ന അടിയന്തിരയോഗത്തിൽഅറിയിച്ചു.
കോൺഗ്രസിന്റേത് മുന്നണി മര്യാദയുടെ നഗ്നമായ ലംഘനം, സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്
