ചിറ്റാറ്റുകര പ്രത്യാശ വയോജന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയോജന കുടുംബ സംഗമവും ലഹരിവിരുദ്ധ സെമിനാറും നടന്നു

Uncategorized

ചിറ്റാറ്റുകര പ്രത്യാശ വയോജന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയോജന കുടുംബ സംഗമവും ലഹരിവിരുദ്ധ സെമിനാറും നടന്നു .ചിറ്റാററ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൈബി സാജു അധ്യക്ഷയായി. പ്രസിഡണ്ട് കെ ആർ ശശി സെക്രട്ടറി ഒക്കെ ബാബു കെ കെ ദാസൻ തോപ്പിൽ സുധീഷ് തോപ്പിൽ എന്നിവർ സംസാരിച്ചു. തുടർന്ന് മിമിക്രി – സീരിയൽ താരം സൈനൻ കെടാമംഗലം അവതരിപ്പിച്ച വൺമാൻഷോയും നടന്നു.