തൃശ്ശൂർ ചാലക്കുടി പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി .കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാക്കുങ്ങൽ രാജീവിന്റെ ഭാര്യ ലിപ്സി (42 ) യുടെ മൃതദേഹമാണ് കണ്ടെത്തിതെന്ന് പോലീസ് പറഞ്ഞു .പ്ലാന്റേഷൻ പള്ളിയുടെ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് പിള്ളപ്പാറ ഭാഗത്ത് ഒരു യുവതി പുഴയിൽ ചാടിയതായി നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നു.യുവതിയുടെ സ്കൂട്ടറും പുഴയുടെ തീരത്ത് നിന്ന് ലഭിച്ചു. തുടർന്നു പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് .അതിരപ്പിള്ളി മലക്കപ്പാറ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി .
ചാലക്കുടി പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി ,പുഴയുടെ തീരത്ത് സ്കൂട്ടർ
