കൊല്ലം: കൊലക്കേസ് പ്രതി അലുവ അതുലും സംഘവും കോടതി വളപ്പില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസമായിരുന്നു കൊലക്കേസ് പ്രതിയായ അലുവ അതുലും ക്രിമിനല്‍ കേസ് പ്രതികളും ചേര്‍ന്ന് കോടതി വളപ്പില്‍ വെച്ച് റീല്‍സ് ചിത്രീകരിച്ചത്.ഇത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. ജഡ്ജിയുടെ പരാതിയില്‍ കരുനാഗപ്പള്ളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കോടതി വളപ്പില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു
