കൊച്ചി: ചെല്ലാനത്ത് സ്വകാര്യ ബസിടിച്ച് എട്ട് വയസുകാരൻ മരിച്ചു. നോർത്ത് ചെല്ലാനം മറുവക്കാട് കാളിപ്പറമ്പിൽ എനോയ് ജൂഡാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറിനെ മറികടന്നുപോയ ബസ് റോഡിലൂടെ നടന്നുപോയ കുട്ടിയെ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
സ്വകാര്യ ബസിടിച്ച് എട്ട് വയസുകാരന് ദാരുണാന്ത്യം
