കത്രിക വിഷയം – ഇരകൾക്ക് 5 കോടി രൂപ കൊടുക്കണം; പി.സി.തോമസ്

തൃശൂർ:സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് പോയതിന് ശേഷം വയറ്റിൽ കത്രിക നിക്ഷേപിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരമായി സർക്കാർ 5 കോടി രുപ വീതം നൽകണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും,മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്. ആരോഗ്യ മന്ത്രി വീണ ജോർജ് പറയുന്നത് ‘സിസ്റ്റത്തിന്റെ’ കുഴപ്പമാണ് എന്നാണ്. സത്യത്തിൽ വീണു കിടന്ന വീണയെ മന്ത്രിയാക്കിയതു തന്നെ സിസ്റ്റത്തിന്റെ കുഴപ്പമായിരിക്കുമോ എന്ന് സംശയം തോന്നുന്നു. കാരണം വീണ വകുപ്പേറ്റ ശേഷം, സർക്കാർ ആശുപത്രികളുടെ സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ കാരണവും സിസ്റ്റം ആണോ എന്ന് മുഖ്യമന്ത്രി വിശദീകരിച്ചാൽ നന്നായിരിക്കും. തോമസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *