ഡെമോക്രാറ്റിക് ലേബർ പാർട്ടി കൺവെൻഷൻ

. നോർത്ത് പറവൂർ : തീരദേശ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡെമോക്രാറ്റിക് ലേബർ പാർട്ടി (DLP) യുടെ പറവൂർ നിയോജക മണ്ഡലം കൺവെൻഷൻ 21-ാം തിയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പറവൂർ ശ്രീ വെങ്കിടേശ്വര ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന കാര്യം നോർത്ത് പറവൂർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ഡി.എൽ. പി. നേതാക്കൾ അറിയിച്ചു. ഇന്ന് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെല്ലാം തൊഴിലാളി വർഗ്ഗത്തെ അവഗണിക്കുകയാണെന്നും 590 കിലോമീറ്റർ നീളമുള്ള കടലോര മേഖലയും ഉൾനാടൻ ജലമേഖലയിലും പരമ്പരാഗതമായി തൊഴിലെടുത്ത് ജീവിക്കുന്ന മത്സ്യ തൊഴിലാളി സമൂഹത്തിൻ്റെ പ്രശ്നങ്ങൾ സങ്കീർണ്ണമാണെന്നും മുൻകാലങ്ങളിലുള്ള ഗവൺമെൻ്റുകൾ കൊണ്ടുവന്ന ജനാധിപത്യവിരുദ്ധമായ നിയമങ്ങൾ മത്സ്യ തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങൾ നിക്ഷേധിക്കുകയാണെന്നും, അധികാര സ്ഥാനങ്ങളിൽ ഈ വിഭാഗത്തിന് അർഹമായ പരിഗണന ലഭിക്കണമെങ്കിൽ വരാൻ ഇരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തീരദേശ മേഖലയിൽ പ്രവർത്തിക്കുന്ന ഡി.എൽ. പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമായി തീർന്നിരിക്കുകയാണെന്നും മാധ്യമങ്ങളെ അറിയിച്ചു. സംസ്ഥാന പ്രസിഡൻ്റ് അഡ്വ.സുഭാഷ് നായരമ്പലം, ജനറൽ സെക്രട്ടറി അഡ്വ. കെ.ബി സുനിൽകുമാർ, ട്രഷറർ എൽ. സ്കന്ദദാസ്, വൈസ് പ്രസിഡൻ്റ് പി.ടി ബാബു, സെക്രട്ടറി എം.എസ് അരുണൻ ,അഡ്വ. രണദീപ്, സി.എ കരുണൻ, സി.കെ സന്തോഷ്, ഭുവനേശ്വർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *