പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയും സ്വകാര്യവത്കരണം അവസാനിപ്പിക്കണമെന്നും, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കുന്നത് ഉപേക്ഷിയ്ക്കണമെന്നും ജനവിരുദ്ധവും വിലക്കയറ്റം സൃഷ്ടിയ്ക്കുന്നതുമായ കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധ സൂചകമായി ഫെബ്രുവരി 12 ന് നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കുവാൻ JLU വിൻ്റെ തൊഴിലാളി വിഭാഗമായ തിരുവനന്തപുരം ജില്ലാ ജനത ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രവർത്തക സമ്മേളനം പ്രമേയത്തിലൂടെ അഭ്യർത്ഥിക്കുന്നു. യുണിയൻ പ്രസിഡൻ്റ് തെന്നൂർക്കോണം ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ കുടി യോഗം RJD ദേശീയ ജനറൽ സെക്രട്ടറി ഡോ. എ. നീലലോഹിതദാസ് ഉത്ഘാടനം ചെയ്തു. Adv. G. മുരളീധരൻ, മണ്ണക്കല്ല് രാജൻ, N പ്രഭാകരൻ , പനവിള സെലിൻ രാജ്, വട്ടവിള രാജൻ , BM ഹനീഫ, സമുദ്ര അജി, K പ്രഭാകരൻ, M അബ്ദുൽ വാഹിദ്, H.ഹംസ കണ്ണ് ,പുല്ലുവിളജോയി എന്നിവർ സംസാരിച്ചു.
Related Posts
പീരുമേട്ടിലെ പട്ടയഭൂമിയിലുള്ളവരെ കുടിയിറക്കാൻ നീക്കം, പിന്നിൽ ഉദ്ദ്യേഗസ്ഥ ലോബി
പീരുമേട്:ഇടുക്കി ജില്ലയിലെ മിക്ക പ്രദേശങ്ങളും കുടിയൊഴിപ്പിക്കല് ഭീഷണിയിലാണ്. എന്നാൽ പീരുമേട്ടിലെപട്ടയ പ്രശ്നങ്ങൾക്ക് പിറകിൽഉദ്യോഗസ്ഥ – നിക്ഷിപ്ത ലോബി പ്രവർത്തിക്കുന്നു . പീരുമേട് താലൂക്കിലെ വിഷയം തികച്ചും വിഭിന്നമാണ്.…
ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്കും പൊലീസുദ്യോഗസ്ഥനും യാത്രക്കാരന്റെ മർദനം
കൊച്ചി: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്കും പൊലീസുകാരനും യാത്രക്കാരന്റെ മർദനം. തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്പ്രസിലാണ് അതിക്രമം ഉണ്ടായത്. ആക്രമിയെ പൊലീസ്…
വികസന മുന്നേറ്റ ജാഥക്ക് പറവൂരിൽ സ്വീകരണം നൽകും
.സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തുന്ന വികസന മുന്നേറ്റ ജാഥകളിൽ ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലാ ജാഥക്ക് 13 ന് വൈകീട്ട് 4 ന് പറവൂർ നഗരത്തിൽ…
