ഡോ.കെ.ഷഡാനനൻ നായരെ ആദരിച്ചു

അമേരിക്കൻ വെറ്റ്ലാൻ്റ് സൊസൈറ്റിയുടെ അന്താരാഷ്ട്ര അവാർഡിന് അർഹനായ ഡോ. കെ.ഷഡാനനൻ നായരെ വൈക്കം നഗരസഭ 3-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. സെൻ്റർ ഫോർ എർത്ത് റിസർച്ച് ആൻ്റ് എൻവയോൺമെൻ്റ് മാനേജ്മെൻ്റിലെ റിസർച്ച് ഡയറക്ടറായ ഇദ്ദേഹത്തിന് കാലാവസ്ഥാ വ്യതിയാനവും തണ്ണീർത്തടങ്ങളും എന്ന വിഷയത്തിലെ ഗവേഷണത്തിനാണ്   അവാർഡ് ലഭിച്ചത്. കോൺഗ്രസ്സ് വാർഡ് പ്രസിഡൻ്റ് ഷാജി ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് കെ പി സിസി അംഗം മോഹൻ ഡി ബാബു അനുമോദനയോഗം ഉൽഘാടനം ചെയ്തു. ഐഎൻറ്റിയുസി ജില്ല ജനറൽ സെക്രട്ടറി ഇടവട്ടം ജയകുമാർ, ഡിസിസി അംഗം അനിമണി, രാജശ്രീ വേണുഗോപാൽ, വി.പ്രസാദ്, എം.കെ. മഹേശൻ, പി. ജോൺസൺ എന്നിവർ പ്രസംഗിച്ചു.ചിത്രം:അമേരിക്കൻ വെറ്റ്ലാൻ്റ് സൊസൈറ്റിയുടെ അന്താരാഷ്ട്ര അവാർഡിന് അർഹനായ ഡോ. കെ.ഷഡാനനൻ നായരെ വൈക്കം നഗരസഭ 3-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്ന യോഗം കെ പി സിസി അംഗം മോഹൻ ഡി ബാബു ഉൽഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *