.നോർത്ത് പറവൂർ : എസ്.എൻ.വി സംസ്കൃത ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 91-ാമത് വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ഇ. കെ. പ്രീത,സി.എൻ രശ്മി, കെ.ബി ജയശ്രീ എന്നിവർക്കുള്ള യാത്രയയപ്പും സമുചിതമായി ആഘോഷിച്ചു. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.എൻ രാധാകൃഷ്ണൻ അധ്യക്ഷനായി. നഗരസഭ പ്രതിപക്ഷ ലീഡർ സി.എ രാജീവ്, എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി, യോഗം ഡയറക്ടർ പി.എസ് ജയരാജ്, പ്രിൻസിപ്പാൾ എം.എസ് പ്രീതി, ഹെഡ്മാസ്റ്റർ സി.കെ.ബിജു,കൺവീനർ ഡോ. എം.പി യമുന, യോഗം ഡയറക്ടർമാരായ ഡി. ബാബു, എം.പി ബിനു ,വാർഡ് കൗൺസിലർ സി.വി ശ്രീജിത്ത്, അതിഥി താരം മിലൻ സേവ്യർ, പി.ടി.എ പ്രസിഡൻ്റ് കെ.ബി സുഭാഷ്, ഡി. പ്രസന്നകുമാർ, ദിവ്യ ഉണ്ണികൃഷ്ണൻ, കെ.എം. ലൈജു ,ബേബി സിനി, ഐഷ രാധാകൃഷ്ണൻ, സന്ദീപ് നാരായണൻ, കെ.വി സാഹി എന്നിവർ സംസാരിച്ചു. ദേശീയ-സംസ്ഥാന തലത്തിൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ സമ്മാനങ്ങൾ നൽകി ആദരിച്ചു. കലാപരിപാടികളോടെ സമാപിച്ചു.
എസ്.എൻ.വി സംസ്കൃത സ്കൂൾ വാർഷികം
