തിരുവനന്തപുരം: മുഹമ്മദ് റാഫി ഗ്ലോബൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനശ്വര ഗായകൻ മുഹമ്മദ് റാഫി, ഗാനരചയിതാവ് പൂവച്ചൽ ഖാദർ, സംഗീതസംവിധായകൻ നൗഷാദ് അലി എന്നിവരുടെ ജന്മവാർഷിക അനുസ്മരണവും, സ്മൃതിഗാനസന്ധ്യയും, അവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രശ്നോത്തരിയും പത്മാ കഫേ ഹാളിൽ നടന്നു. ജനറൽ സെക്രട്ടറി മുജീബ് റഹ്മാന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, നടനുമായ എം. എ. നിഷാദ് ഉദ്ഘാടനം ചെയ്തു. കെ.ഡി.ഒ. ചെയർമാനും, ആർ.ജെ.ഡി. ദേശീയ ജനറൽ സെക്രട്ടറിയുമായ നൗഷാദ് തോട്ടുങ്കര മുഖ്യപ്രഭാഷണം നടത്തി. പൂവച്ചൽ ഖാദറിന്റെ സഹധർമ്മിണി അമീനാ പൂവച്ചൽ ഖാദറിനെ ചടങ്ങിൽ ആദരിച്ചു. മക്കളായ തുഷാരയും, പ്രസൂനയും ചടങ്ങിൽ സംബന്ധിച്ചു. സൈക്കോളജിക്കൽ കൗൺസിലർ കെ. പി. അഹമ്മദ് മൗലവി, ചലച്ചിത്ര സംവിധായകൻ ജോളിമസ്, ഫിലിം പി. ആർ. ഓ. അജയ് തുണ്ടത്തിൽ, സംസ്ഥാന പ്രസിഡന്റ് അഡ്വ. ഫസീഹാ റഹീം, ചീഫ് കോർഡിനേറ്റർ എം. എച്ച്. സുലൈമാൻ, എം. എസ്. ഗാലിഫ് തുടങ്ങിയവർ സംസാരിച്ചു. വനിതാ വിഭാഗം കൺവീനർ യാസ്മിൻ എസ്. സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. ലേഖ കൃതജ്ഞതയും പറഞ്ഞു. പിന്നണി ഗായകരായ അലോഷ്യസ് പെരേര, പ്രമീള, രാധികാ നായർ, സമീർ കെ. തങ്ങൾ, ചന്ദ്രശേഖർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മുപ്പതോളം ഗായകർ പങ്കെടുത്ത ഗാനമേളയും, ഡോ. സുറുമിയുടെ നൃത്താവിഷ്കാരവും ഉണ്ടായിരുന്നു.
മുഹമ്മദ് റാഫി – പൂവച്ചൽ ഖാദർ – നൗഷാദ് അലി അനുസ്മരണം
