വെങ്ങാനൂർ കോ ഓപറേറ്റിവ് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി ലെ ക്രമകേടിനെതിരെ കോൺഗ്രസ് പനങ്ങോട് വാർഡ് കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. നിക്ഷേപകർ നിരവധി പരാതികൾ സഹകരണ വകുപ്പിനും കോവളം പോലീസ് നും നൽകിയിട്ടും ഭരണ സമിതിയെ പിരിച്ചു വിടാത്ത നടപടിക്ക് എതിരെയാണ് ധർണ്ണ സംഘടിപ്പിച്ചത്. വാർഡ് പ്രസിഡന്റ് രഞ്ജിത്ത് പനങ്ങോട് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ മണ്ഡലം പ്രസിഡന്റ് പനങ്ങോട് സുജിത്ത് ഉത്ഘാടനം ചെയ്തു. കോവളം പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് ആണ് എടുക്കുന്നതെന്നും, ഇത് തുടർന്നാൽ കോവളം പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്നും, നിക്ഷേപകരുടെ പണം തിരികെ കിട്ടുന്ന വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു. ഡി സി സി അംഗം മുജീബ് റഹ്മാൻ, പനയാറകുന്നു ജോയി, ജയകുമാർ, അഷ്ടപാലൻ, വെണ്ണിയൂർ ശ്യാം, മുട്ടയ്ക്കാട് പ്രവീൺ, പ്രസാദ്, കനീഷ് കുമാർ, ശോഭ രാജ് തുടങ്ങിയവർ സംസാരിച്ചു.
നേതൃത്വം മൗനം പാലിച്ചു, പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ പ്രത്യക്ഷ സമരത്തിൽ
