ഒരു വലിയ പശു ഫാമിൽ നിന്നും മാലിന്യം എല്ലാ ദിവസവും പൈപ്പ് വഴി കല്ലിയൂർ എലായിലേക്കും കൈത്തൊടിലേക്കും തുറന്നു വിടുന്നു. അത് വഴി വയലുകളിൽ മാരകമായ ബാക്റ്റീരിയകൾ വ്യാപിച്ചിരിക്കുന്നു. വയലിൽ കൃഷി ചെയുന്ന കർഷകർക്ക് മാരകമായ ത്വക്ക് രോഗങ്ങൾ പിടിപെടുന്നു. കൃഷിയിടങ്ങൾ നശിക്കുന്നു. കൈത്തൊടുകൾ വഴി മാരക ബാക്റ്റീരിയകൾ വെള്ളായണി കായലിൽ എത്തിച്ചേരുന്നു. ഈ ജലം തിരുവനന്തപുരം ജില്ലയിൽ കുടിവെള്ളമായി ഉപയോഗിക്കുന്നു. സമീപത്തുള്ള കിണറുകൾ ഉപയോഗ ശൂന്യമായിരിക്കുന്നു. ത്തിനെതിരെ സർക്കാർ അടിയന്തര നിയമ നടപടി സ്വീകരിക്കുന്നതിലേക്കു വേണ്ടി കർഷകരുടെ യോഗം ചേർന്നു. കല്ലിയൂർ വിജയകുമാർ(ജനറൽ കൺവീനർ) രതീഷ് (ജോയിന്റ് കൺവീനർ)സെൽവരാജ് (ജോയിന്റ് കൺവീനർ) വിഴിഞ്ഞം തുറമുഖം സമരസമിതി ഭാരവാഹി വെങ്ങാന്നൂർഗോപകുമാർ (കോ. ഓർഡിനേറ്റർ) രതീഷ്, പ്രേമൻ,മഹേന്ദ്രകുമാർ, മോഹൻകുമാർ, സുരേഷ് ബാബു, കൃഷ്ണകുമാർ എന്നിവരടങ്ങിയ കമ്മിറ്റി യെ തെരഞ്ഞെടുത്തു.നിയമ പരമായും സമരം സംഘടിപിച്ചും മുന്നോട്ടു പോകാൻ തീരുമാനിച്ചു. കല്ലിയൂർ, വെള്ളായണി ഭാഗത്തെ കർഷകരുടെ വിപുലമായ യോഗംവിളിച്ചു ചേർക്കാൻ തീരുമാനിച്ചു.
കല്ലിയൂർ ഏലാ സംരക്ഷണ സമിതി
