സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ (ഡിസംബർ 17) പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്നത്.പ്രത്യേക തിരഞ്ഞെടുപ്പുള്ള വാർഡുകളിൽ നിലവിൽ സ്ഥാനാർത്ഥികളായിട്ടുള്ളവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ല.തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാപെരുമാറ്റചട്ടം നിലനിൽക്കും. (എസ്.ഇ.സി 138/ 2025)
Related Posts
രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ
പമ്പ: ശബരിമല ദർശനത്തിനെത്തി കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.അടൂരിലെ വീടിന് അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ദർശനത്തിനായി പോയത്. Share this……
ദന്ത ചികിത്സാ വിദ്യാഭ്യാസ തുടർ പഠന പരിപാടി
തൃശൂർ: സർക്കാർ ദന്തൽ കോളജ് തൃശൂർ, ഓറൽ മെഡിസിൻ & റേഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദന്ത ചികിത്സാ വിദ്യാഭ്യാസ തുടർ പഠന പരിപാടി 29 സെപ്തംബർ, മെഡിക്കൽ…
കഥ പറയാൻ ചെന്നു; ഒടുവിൽ പ്രേംനസീറിൽനിന്ന് 1000 രൂപ അഡ്വാൻസും വാങ്ങി രണ്ടു ചെറുപ്പക്കാർ
!ജോൺ ഏബ്രഹാം ഒരിക്കൽ പ്രേംനസീറിന്റെ വീട്ടിൽ പോയി. അദ്ദേഹത്തോടൊപ്പം സംവിധായകൻ പവിത്രനുമുണ്ട്. രണ്ടുപേർക്കും പൈസയ്ക്ക് ബുദ്ധിമുട്ടായപ്പോഴാണ് നസീറിന്റെ വീട്ടിൽ പോകാൻ തീരുമാനിച്ചത്. വരാന്തയിൽ പേരക്കിടാങ്ങൾക്കു കളിക്കാനുള്ള രണ്ട്…
