കേന്ദ്രമന്ത്രിമാരുടെ അസാന്നിധ്യം: രാജ്യസഭ 10 മിനിറ്റോളം നിർത്തിവെച്ചു

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കേന്ദ്ര കാബിനറ്റ് മന്ത്രിമാരാരും സഭയിലില്ലാത്തതിനെ തുടർന്ന് രാജ്യസഭാ നടപടികൾ 10 മിനിറ്റോളം നിർത്തിവെച്ചു. സഭയിൽ കാബിനറ്റ് മന്ത്രിമാരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന പ്രതിപക്ഷ എം.പിമാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ നിർബന്ധിതനായത്.2001-ൽ പാർലമെന്റ് ആക്രമണത്തിൽ ഭീകരരുമായി ധീരമായി പോരാടിയ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചത്. സഭയുടെ നടപടിക്രമങ്ങൾ നടക്കുമ്പോൾ കാബിനറ്റ് റാങ്കിലുള്ള ഒരു മന്ത്രിയുടെ സാന്നിധ്യം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രതിപക്ഷ എം.പിമാർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *