കാഞ്ഞങ്ങാട് :പൊതു പ്രവർത്തകനും കേരള ജമാ അത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറിയുമായ മാണിക്കോത്തെ മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ചു. ഡോ. എച്ച് ആർ റഹ്മാൻ ചെയർമാനും പരംജീത് സിംഗ് സെക്രട്ടറിയുമായ ഡൽഹി ആസ്ഥാനമായുള്ള ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് ആണ് ഹസ്സൻ ഹാജിക്ക് ഡോക്ടറേറ്റിന് ശുപാർശ നൽകിയത്. അമ്പത് വർഷമായി രാഷ്ട്രീയ -സാമൂഹിക -സാംസ്‌കാരിക -വിദ്യാഭ്യാസ മേഖലക്ക് നൽകി വരുന്ന വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്താണ് ഹസ്സൻ ഹാജിക്ക് ഡോക്ടറേറ്റ് നൽകിയത്. 2023 ൽ മുൻ രാഷ്ട്രപതി ഡോ എപിജെ അബ്ദുൽ കലാം രത്‌ന അവാർഡ് കരസ്ഥമാക്കിയിരന്നു. ഉത്തരമലബാർ, ഉത്തരകേരളം തുടങ്ങിയ പത്രങ്ങളുടെ പത്രാധിപർ എന്ന നിലയിൽ 10വർഷക്കാലം മാധ്യമ രംഗത്തും പ്രവർത്തിച്ചിരുന്നു. കാസർകോട് ഡിസ്ട്രിക്ട് സോഷ്യൽ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി, കേരള ജമാ അത്ത് കൗൺസിൽ ജില്ലാ പ്രസിഡന്റ്, പീപ്പിൾ സർവീസ് സൊല്യൂഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്
