കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചതായി പരാതി. രണ്ടാംവര്‍ഷ ബി.കോം ഫിനാന്‍സ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷാക്കിറിനെ മര്‍ദ്ദിച്ചെന്നാണ് പരാതി.രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ കോളേജിലെ പാര്‍ക്കിങ്ങിന് സമീപം തര്‍ക്കം നടന്നിരുന്നു. ഇതിനിടെ സ്കൂട്ടറില്‍ പുസ്തകം വെക്കാന്‍ അവിടെ എത്തിയ മുഹമ്മദ് ഷാക്കിറിനെ ഒരു സീനിയര്‍ വിദ്യാര്‍ത്ഥി ചീത്തവിളിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചെന്നാണ് മുഹമ്മദ് ഷാക്കിര്‍ പറയുന്നത്.മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാര്‍ത്ഥി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിലാണ്.
സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് പരിക്ക്
