കോട്ടയം:ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന്‍ (എ.കെ.പി.എ) 41-ാമത് ജില്ലാ സമ്മേളനം ചൊവ്വ കടുത്തുരുത്തിയില്‍ നടക്കും. സെന്റ് ആന്റണീസ് പാരീഷ് ഹാളില്‍ രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്സണ്‍ ഞൊങ്ങിണിയില്‍ ഉദ്ഘാടനം ചെയ്യും . തുടര്‍ന്ന് ഫോട്ടോ പ്രദര്‍ശനവും ട്രേഡ് ഫെയറും നടക്കും.. ജില്ലാ പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷത വഹിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്സണ്‍ ഞൊങ്ങിണിയില്‍, സംസ്ഥാന സെക്രട്ടറി കെ.എം. മാണി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബഷീര്‍ മേത്തര്‍, സാജു പി. നായര്‍, എ.വി. അജയ്, ജില്ലാ വൈസ് പ്രസിഡന്റ് റെജി തീക്കോയി, ജി.ജയചന്ദ്രകുമാര്‍, പി.ശ്യാമളേന്ദു, ജില്ലാ പിആര്‍ഒ രഞ്ജിത്ത് കൊല്ലാട്, വെല്‍ഫെയര്‍ ചെയര്‍മാന്‍ ഷൈമോന്‍, അനീഷ് കാണക്കാരി എന്നിവര്‍ പ്രസംഗിക്കും. 2.30 ന് സമ്മേളവേദിയില്‍ നിന്നും ബ്ലോക്ക് ജംഗ്ഷനിലേക്ക് പ്രകടനവും തുടർന്ന് നാലിന് നടക്കുന്ന സമാപന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സെന്റ് മേരീസ് ക്‌നാനായ വലിയപള്ളി വികാരി ഫാ.ജോണ്‍സണ്‍ നീലനിരപ്പേല്‍, സനിമാ താരം മീനാക്ഷി അനൂപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് കളളാട്ടുകുഴി, സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ ഞൊങ്ങണിയില്‍, സംസ്ഥാന സെക്രട്ടറി എം.എസ്. അനില്‍ തുടങ്ങിയവർ പ്രസംഗിക്കും. ജില്ലാ സമ്മേളന നടപടിക്രമങ്ങളെ കുറിച്ച് കടുത്തുരത്തിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ സൂരജ് ഫിലിപ്പ്, ശ്യാമളേന്തു, അനീഷ് കാണക്കാരി, പ്രേംജിത്ത് കുറുപ്പന്തറ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *