ദോഹ : ഫ്രൻ്റ്സ് ഓഫ് കോഴിക്കോട് സംഘടിപ്പിക്കുന്ന കാൻസർ ഇരുളും വെളിച്ചവും പരിപാടി നവംബർ 13ന്. നടക്കും.ഇന്ത്യയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ.വി.പി. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാഥിതി ആയിരിക്കും. വ്യാഴാഴ്ച വൈകീട്ട് 7 മണി മുതൽ ഐ സി സി അശോകഹാളിൽ വെച്ചു നടക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രൻ്റ്സ് ഓഫ് കോഴിക്കോട് എന്ന സംഘടനയാണ്. കാൻസർ എന്ന മഹാവ്യാധിയെ എങ്ങിനെ പ്രതിരോധിക്കാം അതിജീവിക്കാം എന്നുള്ള കാര്യങ്ങളെ പറ്റിയുള്ള ഡോക്ടറുടെ പ്രഭാഷണം എല്ലാവർക്കും പ്രയോജനകരമായിരിക്കും. ദോഹയിലെ പ്രശസ്ത ഡോക്ടർമാരുമായും നഴ്സ് മാരുമായുള്ള ഡോക്ടറുടെ പ്രത്യേക ചോദ്യോത്തര പരിപാടി സദസിന് ഏറെ ഉപകാരപ്പെടുമെന്ന് ഫോക് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ കേരളത്തിലെ പ്രശസ്ത ലഹരി വിരുദ്ധ പ്രവർത്തകർ ഫിലിപ്പ് മമ്പാടിനെ പങ്കെടുപ്പിച്ച് ഫോക്ക് ദോഹയിൽ നടത്തിയ നോ ഡ്രഗ്സ് എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു.
ഫ്രൻ്റ്സ് ഓഫ് കോഴിക്കോട് സംഘടിപ്പിക്കുന്ന കാൻസർ ഇരുളും വെളിച്ചവും പരിപാടിനവംബർ 13ന്
